പാലക്കാട്ടെ സ്വകാര്യ ആശുപത്രികളിൽ ഓക്‌സിജൻ ക്ഷാമം രൂക്ഷമെന്ന് റിപ്പോർട്ട്. പാലന ആശുപത്രിയിൽ നാല് മണിക്കൂർ നേരത്തേക്കുള്ള ഓക്‌സിജനാണ് ശേഷിക്കുന്നത്. നിലവിൽ 60 രോഗികളാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
കലക്ടർ ഇടപെട്ട് എത്രയും വേഗത്തിൽ ഓക്‌സിജൻ ലഭ്യമാക്കണമെന്ന് ആശുപത്രി അധികൃതർ പറയുന്നു. ഒറ്റപ്പാലം പികെ ദാസ് ആശുപത്രിയിൽ ഇന്നലെ രാത്രി ഓക്‌സിജൻ തീർന്നിരുന്നു. പിന്നീട് മണിക്കൂറുകൾ കഴിഞ്ഞ് ഇത് റീഫിൽ ചെയ്യുകയായിരുന്നു. ജില്ലാ ഭരണകൂടം ഓക്‌സിജൻ വിതരണത്തിൽ കാണിക്കുന്ന അലംഭാവമാണ് ക്ഷാമത്തിന് കാരണമെന്നാണ് ആരോപണം
പാലക്കാട്ടെ കഞ്ചിക്കോട് പ്ലാന്റിൽ നിന്നാണ് കേരളത്തിലും ദക്ഷിണേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേക്കും ഓക്‌സിജൻ പോകുന്നത്. ജില്ലയിലെ മറ്റ് ഓക്‌സിജൻ കേന്ദ്രങ്ങൾ കലക്ടറുടെ ഉത്തരവില്ലാതെ ഓക്‌സിജൻ നൽകില്ലെന്നാണ് പറയുന്നത്.