കൊവിഡിനെ തുടർന്ന് കഴിഞ്ഞ ഒമ്പത് മാസമായി അടച്ചിട്ടിരുന്ന സംസ്ഥാനത്തെ ബാറുകളും ബിയർ വൈൻ പാർലറുകളും ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കു. ഏതാനും മാസങ്ങളായി പാഴ്‌സൽ വിൽപ്പന മാത്രമായിരുന്നു ബാറുകളിൽ അനുവദിച്ചിരുന്നത്. ഇന്ന് മുതൽ ഇരുന്ന് മദ്യപിക്കാനുള്ള അനുമതിയുണ്ടാകും.
ഇതോടൊപ്പം പാഴ്‌സൽ കൗണ്ടറുകൾ അടക്കും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ബാറുകൾ തുറക്കാമെന്ന എക്‌സൈസ് വകുപ്പിന്റെ ശുപാർശ സർക്കാർ അംഗീകരിക്കുകയായിരുന്നു. ബിയർ വൈൻ പാർലറുകൾക്കും കള്ള് ഷാപ്പുകൾക്കും ക്ലബ്ബുകൾക്കും പ്രവർത്തിക്കാം
ബീവറേജസ് കോർപറേഷന്റെയും കൺസ്യൂമർ ഫെഡിന്റെയും മദ്യവിൽപ്പന ശാലകൾക്ക് രാവിലെ 10 മണി മുതൽ രാത്രി 9 മണി വരെ പ്രവർത്തിക്കാം. ബെവ് ക്യൂ ആപ്പ് വഴിയുള്ള ബുക്കിംഗ് ബീവറേജസ്, കൺസ്യൂമർ ഫെഡ് ഔട്ട് ലെറ്റുകൾക്ക് മാത്രമായിരിക്കും.