നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന കേരള പര്യടനത്തിന് ഇന്ന് തുടക്ക. ഇന്ന് രാവിലെ കൊല്ലത്തും ഉച്ചയ്ക്ക് ശേഷം പത്തനംതിട്ടയിലുമാണ് മുഖ്യമന്ത്രിയുടെ സന്ദർശനം
തദ്ദേശ തെരഞ്ഞെടുപ്പിലെ വൻ വിജയത്തിന് ശേഷമാണ് ജില്ലാതലങ്ങളിലെ പര്യടനത്തിന് മുഖ്യമന്ത്രി ഇറങ്ങുന്നത്. വിവിധ മേഖലകളിലെ പ്രമുഖരെ പങ്കെടുപ്പിച്ച് അഭിപ്രായങ്ങളും നിർദേശങ്ങളും സ്വരൂപിക്കുകയാണ് ലക്ഷ്യം. എൽഡിഎഫിന്റെ നേതൃത്വത്തിലാണ് പരിപാടിയുടെ സംഘാടനം
ജില്ലകളിൽ നിന്നുയരുന്ന ആശയങ്ങളുടെ അടിസ്ഥാനത്തിലാകും 2021 നിയമസഭാ തെരഞ്ഞെടുപ്പിലെ എൽ ഡി എഫ് പ്രകടന പത്രിക തയ്യാറാക്കുന്നത്. 2016 തെരഞ്ഞെടുപ്പിന് മുന്നോടിയായും പിണറായി വിജയൻ കേരള പര്യടനം നടത്തിയിരുന്നു.