സംസ്ഥാനത്ത് സ്വർണവില ഇന്നും കുറഞ്ഞ. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില കുറയുന്നത്. പവന് 320 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,280 രൂപയായി ഗ്രാമിന് 40 രൂപ കുറഞ്ഞ് 4660 രൂപയിലെത്തി.
ചൊവ്വാവ്ച 37,600 രൂപയിലാണ് സ്വർണം വ്യാപാരം നടന്നത്. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് ഔൺസിന് 1863.83 ഡോളർ നിലവാരത്തിലെത്തി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന്റെ വില 50,050 രൂപയായി.