ഇന്ത്യയിൽ നിന്ന് യുഎഇയിലെ എല്ലാ വിമാനത്താവളങ്ങളിലേക്കുമുള്ള യാത്രക്കാർക്ക് റാപിഡ് പിസിആർ പരിശോധന ഒഴിവാക്കി. നേരത്തെ ദുബൈ, ഷാർജ, റാസൽഖൈമ വിമാനത്താവളങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അബൂദാബിയിലേക്കും ഇളവുകൾ ഉണ്ടായിരിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു
ഇന്ത്യൻ വിമാനത്താവളങ്ങളിൽ നിന്നും യാത്ര ചെയ്യുമ്പോൾ റാപിഡ് പിസിആർ പരിശോധന വേണമെന്ന നിബന്ധന ഒഴിവാക്കിയെന്നും മറ്റ് യാത്രാ നിബന്ധനകൾ പാലിക്കണമെന്നും എയർ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. അബൂദാബിയിലേക്ക് റാപിഡ് പിസിആർ പരിശോധന വേണമെന്ന നിബന്ധന ഇത്തിഹാദും വെബ്‌സൈറ്റിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം 48 മണിക്കൂറിലെടുത്ത ആർടിപിസിആർ പരിശോധന വേണമെന്ന നിബന്ധനക്ക് മാറ്റമില്ല