കൊച്ചിയിൽ ഗുരുതരമായി പരുക്കേറ്റ രണ്ടര വയസ്സുകാരിയുടെ അമ്മയും അമ്മൂമ്മയും ആത്മഹത്യക്ക് ശ്രമിച്ചു

 

കൊച്ചി തൃക്കാക്കരയിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന രണ്ടര വയസ്സുകാരിയുടെ അമ്മയും അമ്മൂമ്മയും ആത്മഹത്യക്ക് ശ്രമിച്ചു. പുലർച്ചെ ഇരുവരും കൈ ഞരമ്പ് മുറിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്. അതേസമയം കുട്ടിക്ക് പരുക്കേറ്റതിൽ ദുരൂഹത തുടരുകയാണ്

കുട്ടി സ്വയം വരുത്തി വെച്ച പരുക്കുകളാണ് ഇതെന്നാണ് അമ്മ അടക്കമുള്ള ബന്ധുക്കൾ പറയുന്നത്. മകളെ ആരും ഉപദ്രവിച്ചിട്ടില്ല. ആന്റണി ടിജിൻ മകളെ അടിക്കുന്നത് താൻ കണ്ടിട്ടില്ല. മകൾക്ക് സാധാരണ കുസൃതിയാണ് ഉണ്ടായിരുന്നത്. എന്നാൽ അടുത്ത കാലത്തായി അസാധാരണമായ പെരുമാറ്റമാണ്.

ജനലിന്റെ മുകളിൽ നിന്ന് പലതവണ ചാടിയിട്ടുണ്ട്. അപ്പോഴൊന്നും ഒരു പ്രശ്‌നവും പറഞ്ഞിട്ടില്ല. കുന്തിരിക്കം കത്തിച്ച് വെച്ചതിലേക്ക് വീണതോടെയാണ് പൊള്ളലുണ്ടായത്. പലദിവസങ്ങളിലുണ്ടായ പരുക്ക് അവസാനം ഒരുമിച്ച് വന്നതാകാം. പനി കൂടിയതോടെ അപസ്മാര ലക്ഷണങ്ങളുമുണ്ടായെന്ന് കുട്ടിയുടെ അമ്മ പറയുന്നു.