മുംബൈ: റഷ്യ-യുക്രൈൻ സംഘർഷം
ആഗോള എണ്ണവിപണിയിൽ വൻ പ്രത്യാഘാതമുണ്ടാക്കിയേക്കുമെന്ന് സൂചന. ഇന്ധനവിലയുടെ കാര്യത്തിൽ ഇന്ത്യക്ക് കടുത്ത വെല്ലുവിളിയാകും ഇത്.
ഉപയോഗിക്കുന്ന എണ്ണയുടെ 85 ശതമാനംവരെ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയിൽ ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കാനിടയുണ്ട്.
സംഘർഷം ഇങ്ങനെ തുടർന്നാൽ അസംസ്കൃത എണ്ണവില വീപ്പയ്ക്ക് 100 ഡോളറും കടന്നുപോകുമെന്നാണ് കണക്കാക്കുന്നത്.
2021 നവംബർ നാലുമുതൽ രാജ്യത്ത് പെട്രോൾ-ഡീസൽ വിലവർധനയുണ്ടായിട്ടില്ല. അഞ്ചുസംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്നതിനാലാണ് വർധന അനൗദ്യോഗികമായി നിർത്തിവെച്ചത്.
യുക്രൈൻ പ്രതിസന്ധി പെട്രോൾ, ഡീസൽ വിലകളെ മാത്രമല്ല, പ്രകൃതിവാതക വിലയിലും പ്രതിഫലിക്കും.