ഇന്ധനവില ഇന്നും വർധിപ്പിച്ചു. ഈ മാസം ഇത് നാലാം തവണയാണ് പെട്രോൾ, ഡീസൽ വില വർധിപ്പിക്കുന്നത്. സംസ്ഥാനത്ത് ഡീസൽ വില സർവകാല റെക്കോർഡിൽ എത്തി
പെട്രോളിന് ഒരു രൂപ 26 പൈസയും ഡീസലിന് ഒരു രൂപ 36 പൈസയുമാണ് നാല് തവണയായി വർധിച്ചത്. ഇന്ന് പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയും വർധിച്ചു
കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 83.35 രൂപയും ഡീസൽ വില 79.50 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 87.28 രൂപയും ഡീസൽ വില 81.31 രൂപയുമായി