കോൺഗ്രസിൽ ഇരട്ട പദവിയുള്ള മൂന്ന് ഡിസിസി പ്രസിഡന്റുമാരെ മാത്രം മാറ്റും

കോൺഗ്രസിൽ ഇരട്ട പദവി വഹിക്കന്ന മൂന്ന് ഡിസിസി പ്രസിഡന്റുമാരെ മാത്രം മാറ്റാൻ തീരുമാനം. പാലക്കാട് ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠൻ, എറണാകുളം ഡിസിസി പ്രസിഡന്റ് ടിജെ വിനോദ്, വയനാട് ഡിസിസി പ്രസിഡന്റ് ഐസി ബാലകൃഷ്ണൻ എന്നിവരെയാണ് മാറ്റുന്നത്. ശ്രീകണ്ഠൻ എംപിയും മറ്റ് രണ്ട് പേർ എംഎൽഎമാരുമാണ്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കാസർകോട് ഡിസിസി പ്രസിഡന്റുമാരെ മാറ്റണമെന്ന ആവശ്യമുയർന്നെങ്കിലും ഉടൻ വേണ്ടെന്ന് ഹൈക്കമാൻഡ് നിർദേശിക്കുകയായിരുന്നു. വൈകാതെ ഡിസിസി പുനഃസംഘടിപ്പി്കകും.

തുടർ ചർച്ചകൾക്കായി മുല്ലപ്പള്ളി രാമചന്ദ്രൻ ഡൽഹിയിൽ തുടരുകയാണ്. ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും കേരളത്തിലേക്ക് മടങ്ങിയെത്തിയിരുന്നു. ഉമ്മൻ ചാണ്ടിയെ സ്വീകരിക്കാൻ പ്ലക്കാർഡുകളും പൂക്കളുമായി പ്രവർത്തകർ തിരുവനന്തപുരം വിമാനത്താവളത്തിൽ കാത്തുനിന്നു. അതേസമയം ആദ്യം പുറത്തിറങ്ങിയ ചെന്നിത്തല വേഗം മടങ്ങി. പിന്നാലെയാണ് ഉമ്മൻ ചാണ്ടി പുറത്തുവന്നത്.