കോഴിക്കോട് ചിൽഡ്രൻസ് ഹോമിലേക്ക് പോലീസ് തിരികെ എത്തിച്ച ആറ് പെൺകുട്ടികളിലൊരാൾ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. പെൺകുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിട്ടയച്ചു. ശനിയാഴ്ച രാത്രിയാണ് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്.
ചിൽഡ്രൻസ് ഹോമിൽ നിന്ന് ബംഗളൂരുവിലേക്ക് കടന്ന പെൺകുട്ടികളെ ശനിയാഴ്ച വൈകുന്നേരത്തോടെയാണ് ചിൽഡ്രൻസ് ഹോമിൽ തിരികെ എത്തിച്ചത്. ഇവിടെ തുടരാൻ താത്പര്യമില്ലെന്ന് പറഞ്ഞ ഒരു പെൺകുട്ടി ജനൽച്ചില്ല് തകർത്ത് കൈ ഞരമ്പ് മുറിക്കുകയായിരുന്നു. കുട്ടിയുടെ പരുക്ക് ഗുരുതരമല്ലെന്ന് അധികൃതർ പറയുന്നു
അതേസമയം പെൺകുട്ടികൾക്കൊപ്പമുണ്ടായിരുന്ന രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചുവെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.