ചിൽഡ്രൻസ് ഹോമിലേക്ക് തിരികെ പോകില്ലെന്ന് രക്ഷപ്പെടാൻ ശ്രമിച്ച പെൺകുട്ടികൾ

 

കോഴിക്കോട് വെള്ളിമാടുകുന്നിലെ ചിൽഡ്രൻസ് ഹോമിലേക്ക് തിരികെ പോകില്ലെന്ന് രക്ഷപ്പെടാൻ ശ്രമിച്ച ആറ് പെൺകുട്ടികൾ. ചിൽഡ്രൻസ് ഹോമിൽ മാനസിക പീഡനമാണെന്ന് ഇവർ വെളിപ്പെടുത്തി. പഠിക്കാൻ ആഗ്രഹമുണ്ടെന്നും പെൺകുട്ടികൾ പറയുന്നു.

17 വയസ്സിൽ കൂടുതലുള്ളവർ അവിടെയുണ്ട്. ബാലമന്ദിരത്തിലെ ജീവനക്കാർ പരാതികൾ കണ്ടില്ലെന്ന് നടിക്കുകയാണ്. മുതിർന്നവർ കുട്ടികളെ ഉപദ്രവിക്കുന്നുണ്ട്. വീട്ടിലേക്ക് തിരികെ പോകാനുള്ള സാഹചര്യമില്ലെന്നും പെൺകുട്ടികൾ പറഞ്ഞു.

  • ആറ് പെൺകുട്ടികളാണ് ഇവിടെ നിന്ന് രക്ഷപ്പെട്ടത്. പിന്നീട് ഇവർ ബംഗളുരുവിലേക്ക് കടക്കുകയായിരുന്നു. ഇതിൽ രണ്ട് പേരെ ബംഗളൂരുവിൽ നിന്നും ബാക്കി നാല് പേരെ മലപ്പുറം എടക്കരയിൽ നിന്നുമാണ് പിടികൂടിയത്. കുട്ടികളെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും