പെൺകുട്ടികളെ കാണാതായ കേസ്: പോലീസിനെ വെട്ടിച്ച് ഓടിയ പ്രതി പിടിയിൽ
കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് ആറ് പെൺകുട്ടികളെ കാണാതായ കേസിൽ അറസ്റ്റിലായ പ്രതികളിലൊരാൾ പോലീസ് സ്‌റ്റേഷനിൽ നിന്നിറങ്ങിയോടി. ഇയാളെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടികൂടുകയും ചെയ്തു. സ്റ്റേഷന്റെ പുറകുവശത്തുകൂടിയാണ് പ്രതിയായ ഫെബിൻ റാഫി മുങ്ങിയത്. തെരച്ചിലിനൊടുവിൽ ലോ കോളജ് പരിസരത്ത് നിന്ന് ഇയാളെ പിടികൂടി. കൊടുങ്ങല്ലൂർ സ്വദേശിയാണ് ഫെബിൻ ഇയാൾക്കൊപ്പം അറസ്റ്റിലായ കൊല്ലം സ്വദേശി ടോം തോമസ് സ്‌റ്റേഷനിൽ തന്നെയുണ്ടായിരുന്നു. ബംഗളൂരുവിൽ പെൺകുട്ടികൾക്കൊപ്പം ഹോട്ടലിൽ മുറിയെടുക്കുന്നതിനിടെയാണ് യുവാക്കൾ പിടിയിലായത്. യുവാക്കൾ ശാരീരിക പീഡനത്തിന് ശ്രമിച്ചെന്നും മദ്യം നൽകിയെന്നും…