ഗാന്ധി ധാം-പുരി എക്‌സ്പ്രസ് ട്രെയിനിൽ തീപിടിത്തം; ആളാപായമില്ല

ഗാന്ധിധാം-പുരി എക്സ്പ്രെസ് ട്രെയിനിൽ തീപ്പിടിത്തം. മഹാരാഷ്ട്രയിലെ നൻധർബാർ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. ട്രെയിനിന്റെ പാൻട്രി ഏരിയിയിലാണ് തീപ്പിടിത്തമുണ്ടായത്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു.

രാവിലെ 10.30നാണ് സംഭവമുണ്ടായത്. തീ ഉയരുന്നതുകണ്ട യാത്രക്കാർ പരിഭ്രാന്തരാകുകയായിരുന്നു. അപകടമുണ്ടായെന്ന വിവരം ലഭിച്ചയുടനെ ദുരന്തനിവാരണ സേന അധികൃതരും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. മുംബൈയ്ക്ക് 450 കിലോ മീറ്റർ അകലെയാണ് നൻധർബാർ സ്റ്റേഷൻ സ്ഥിതിചെയ്യുന്നത്.