കൊവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് കർണാടക. തിങ്കളാഴ്ച മുതൽ രാത്രികാല കർഫ്യൂ ഉണ്ടാകില്ല. സ്‌കൂളുകളും കോളജുകളും തിങ്കളാഴ്ച മുതൽ തുറക്കും. കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറയുന്നതും കൊവിഡ് മുക്തി നിരക്ക് ഉയരുന്നതും കണക്കിലെടുത്താണ് തീരുമാനം
വാരാന്ത്യ ലോക്ക് ഡൗൺ നേരത്തെ തന്നെ കർണാടക പിൻവലിച്ചിരുന്നു. മെട്രോ, ട്രെയിൻ ബസ് തുടങ്ങിയ പൊതുഗതാഗതങ്ങളിൽ സീറ്റിംഗ് കപ്പാസിറ്റിക്ക് അനുസരിച്ച് ആളുകൾക്ക് യാത്ര ചെയ്യാം. തീയറ്ററുകൾ, ഓഡിറ്റോറിയങ്ങൾ, മൾട്ടിപ്ലക്‌സുകൾ എന്നിവയിൽ 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കാം. ഹോട്ടലുകൾ, റസ്‌റ്റോറന്റുകൾ, ക്ലബ്ബുകൾ, പബ്ബുകൾ, ബാറുകൾ എന്നിവിടങ്ങൾ പൂർണശേഷിയോടെ പ്രവർത്തിക്കാം