കർണാടകയിൽ സ്‌കൂളുകളും പ്രീ യൂണിവേഴ്‌സിറ്റി കോളജുകളും തുറന്നു. 9 മുതൽ 12 വരെയുള്ള ക്ലാസുകളാണ് ആദ്യഘട്ടത്തിൽ ആരംഭിച്ചത്. മധുരം നൽകിയാണ് വിദ്യാർഥികളെ അധ്യാപകർ സ്വീകരിച്ചത്
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ട് ശതമാനത്തിൽ താവെയുള്ള ജില്ലകളിലാണ് സുരക്ഷാ സന്നാഹങ്ങളോടെ സ്‌കൂൾ ആരംഭിച്ചത്. മാസ്‌കും സാനിറ്റൈസറുകളുമായാണ് കുട്ടികൾ മാസങ്ങൾക്ക് ശേഷം സ്‌കൂളിലെത്തിയത്.
ഒരു ബെഞ്ചിൽ പരാമാവധി രണ്ട് കുട്ടികൾക്കാണ് ഇരിപ്പടം. സ്‌കൂളുകളും പരിസരവും നേരത്തെ അണുവിമുക്തമാക്കിയിരുന്നു. എല്ലാ അധ്യാപകർക്കും വാക്‌സിനും നൽകി.