ഇന്ത്യയിലുള്ള റെസിഡന്റ് വിസക്കാർക്ക് വന്ദേഭാരത് വിമാനങ്ങളിൽ യു എ ഇയിലേക്ക് മടങ്ങാൻ സൗകര്യം പ്രഖ്യാപിച്ചു. ഈമാസം 12 മുതൽ 26 വരെയുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്ത് പ്രവാസികൾക്ക് യു എ ഇയിലേക്ക് തിരിച്ചുവരാമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. എയർ ഇന്ത്യ എക്സ്പ്രസിന്റെ വെബ്സൈറ്റ്, കോൾ സെന്ററർ, അംഗീകൃത ട്രാവൽ ഏജന്റുമാർ എന്നിവ വഴി ടിക്കറ്റെടുക്കാം. യാത്രക്കാർ യു എ ഇയിലേക്ക് മടങ്ങാൻ ഐസിഎ യുടെ അനുമതി ലഭിച്ചവരായിരിക്കണം. യു എ ഇ വഴി മറ്റു രാജ്യങ്ങളിലേക്ക് പോകാൻ ഈ വിമാനങ്ങളിൽ യാത്ര അനുവദിക്കില്ല. ഈമാസം 12 മുതൽ 26 വരെ 15 ദിവസത്തേക്കാണ് ഈ സൗകര്യം പ്രഖ്യാപിച്ചിട്ടുള്ളത്. 96 മണിക്കൂറിനിടയിൽ നടത്തിയ പിസിആർ ടെസ്റ്റിൽ കോവിഡ് നെഗറ്റീവ് ആണെന്ന പരിശോധനഫലവും യാത്രക്ക് ആവശ്യമാണെന്ന് എയർ ഇന്ത്യ അറിയിച്ചു.
The Best Online Portal in Malayalam