കൊല്ലത്ത് കാമുകൻ തീ കൊളുത്തിയതിനെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ യുവതി മരിച്ചു

കൊല്ലത്ത് കാമുകൻ തീകൊളുത്തിയ യുവതി മരിച്ചു. ഇടമുളയ്ക്കൽ സ്വദേശി ആതിര (28) ആണ് മരിച്ചത്. സോഷ്യൽ മീഡിയയിൽ വീഡിയോ ഷെയർ ചെയ്തതിന്റെ പേരിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ ആതിര തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഷാനവാസിന് 40 ശതമാനം പൊള്ളലേറ്റു. ഇയാൾ ചികിത്സയിലാണ്.