അലിഷാ മൂപ്പന്‍ തോട്ട് ലീഡര്‍ഷിപ്പ് ആന്റ് ഇന്നൊവേഷന്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ബോര്‍ഡില്‍
കൊച്ചി: ശാസ്ത്രം, സാങ്കേതികവിദ്യ, പൊതുജനാരോഗ്യം എന്നീ മേഖലകളില്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനയായ തോട്ട് ലീഡര്‍ഷിപ്പ് ആന്റ് ഇന്നൊവേഷന്‍ ഫൗണ്ടേഷന്റെ (ടിഎല്‍ഐ), ഡയറക്ടര്‍ ബോര്‍ഡ് അംഗമായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി മാനേജിങ്ങ് ഡയറക്ടര്‍ അലിഷാ മൂപ്പന്‍ തിരഞ്ഞെടുക്കപ്പെട്ടു. റീജനറേറ്റീവ് മെഡിസിനും വിട്ടുമാറാത്ത രോഗങ്ങളും കൂടാതെ, അവയവങ്ങളുടെ നഷ്ടം, റിഹാബിലിറ്റേറ്റീവ് മെഡിസിന്‍, മാനസികാരോഗ്യത്തില്‍ കോവിഡ് 19 മഹാമാരിയുടെ പ്രഭാവം എന്നിവ ഉള്‍പ്പെടെ ആഗോള ആരോഗ്യരംഗത്ത് കേന്ദ്രീകരിക്കുന്ന ടിഎല്‍ഐ പ്രോഗ്രാമുകളുടെയും പദ്ധതികളുടെയും വ്യാപ്തിയും സാധ്യതകളും വിപുലീകരിക്കാന്‍, അലീഷാ മൂപ്പന്റെ…