ദുബായ് എയർപോർട്ടിൽ പിസിആർ ടെസ്റ്റ് വാക്സിനേഷൻ സ്റ്റാറ്റസ് നൽകാൻ ഇനി എമിറേറ്റ്സ് ഐഡി ഉപയോഗിക്കാം

 

ദുബായ് എയർപോർട്ടിൽ നിന്നും പുറപ്പെടുമ്പോൾ ചെക്ക്-ഇൻ ഡെസ്കുകളിൽ പിസിആർ ടെസ്റ്റിന്റെയും വാക്സിനേഷന്റെയും സ്റ്റാറ്റസ് കാണിക്കാനായി എമിറേറ്റ്സ് ഐഡികൾ ഉപയോഗിക്കാമെന്ന് അധികൃതർ അറിയിച്ചു.

എമിറേറ്റ്സ് എയർലൈനും ദുബായ് ഹെൽത്ത് അതോറിറ്റിയും തമ്മിലുള്ള ഒരു പുതിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്. യാത്രക്കാർ ചെക്ക്-ഇൻ ഡെസ്കുകളിൽ എത്തുമ്പോൾ അവരുടെ എമിറേറ്റ്സ് ഐഡി ഒരു കാർഡ് റീഡറിൽ വെക്കുമ്പോഴാണ് പിസിആർ ടെസ്റ്റ് – വാക്സിനേഷൻ വിവരങ്ങൾ അധികൃതർക്ക് ഡിജിറ്റൽ സംവിധാനം വഴി ലഭിക്കുന്നത്.

എമിറേറ്റ്സ് ഐഡികൾ ഉപയോഗിക്കുന്നതോടെ യാത്രക്കാർക്ക് ഫിസിക്കൽ നെഗറ്റീവ് ടെസ്റ്റ് സർട്ടിഫിക്കറ്റോ വാക്സിൻ കാർഡോ ഹാജരാക്കേണ്ടതിന്റെ ആവശ്യകതയെ ഇല്ലാതാക്കും.