ആലപ്പുഴ വള്ളിക്കുന്നത്ത് 19 വയസ്സുള്ള പെൺകുട്ടിയെ ഭർതൃഗൃഹത്തിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഓച്ചിറ വലിയകുളങ്ങര സ്വദേശി സുചിത്ര(19)യാണ് മരിച്ചത്. മുറിയ്ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് സുചിത്രയെ കണ്ടത്. സൈനികനായ ഭർത്താവ് വിഷ്ണു ഉത്തരാഖണ്ഡിലാണ്. മാർച്ച് 21നായിരുന്നു ഇവരുടെ വിവാഹം.
രാവിലെ പതിനൊന്നരയോടെയാണ് സുചിത്രയെ തൂങ്ങിയ നിലയിൽ കണ്ടത്. നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവം നടക്കുമ്പോൾ ഭർതൃമാതാവും പിതാവും മാത്രമാണ് വീട്ടിലെത്തിയിരുന്നത്. വിഷ്ണു ഉത്തരാഖണ്ഡിലേക്ക് മടങ്ങിയിട്ട് വളരെ കുറച്ച് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളു.