ആലപ്പുഴയിൽ ദമ്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

 

ആലപ്പുഴയിൽ ദമ്പതികളെ വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മാരാരിക്കുളം തെക്കുപഞ്ചായത്ത് പാട്ടുകുളം കോളനിയിൽ രജികുമാർ(47), ഭാര്യ അജിത(42) എന്നിവരാണ് മരിച്ചത്. ഫോർവീലർ വർക്ക് ഷോപ്പ് ജീവനക്കാരനായ രജിമോനെയും അജിതയെയും ഇന്നലെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്

അയൽവാസികളായ സ്ത്രീകൾ അജിതയെ കാണാൻ വീട്ടിലെത്തി വിളിച്ചപ്പോൾ വീട് അകത്ത് നിന്ന് പൂട്ടിയതായാണ് കണ്ടത്. തുടർന്ന് ഇവർ മറ്റുള്ളവരെ വിവരം അറിയിക്കുകയും വീട് പരിശോധിക്കുകയുമായിരുന്നു. തുടർന്നാണ് വീടിന്റെ രണ്ട് മുറികളിലായി ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടത്.