ഭക്ഷ്യ സുരക്ഷയില്‍ കേരളം മുന്നില്‍; സംസ്ഥാനത്തിന് ദേശീയ പുരസ്‌കാരം

ഭക്ഷ്യസുരക്ഷാ പദ്ധതി സൂചികയില്‍ സംസ്ഥാനത്തിന് ദേശീയ പുരസ്‌കാരം. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയില്‍ രണ്ടാം സ്ഥാനമാണ് ലഭിച്ചത്. അഞ്ച് മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് പദ്ധതി നിര്‍വഹണത്തില്‍ സംസ്ഥാനങ്ങളുടെ പ്രകടനം വിലയിരുത്തിയത്. ട്രോഫിയും പ്രശസ്തി ഫലകവും അടങ്ങിയതാണ് പുരസ്‌കാരം. സംസ്ഥാനം നടപ്പിലാക്കി വരുന്ന മികച്ച ഭക്ഷ്യ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ പുരസ്‌കാരമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. ലൈസന്‍സും രജിസ്‌ട്രേഷനും, ഭക്ഷ്യ സുരക്ഷാ ലബോറട്ടറിയുടെ മികവ്, മൊബൈല്‍ ലാബുകള്‍, കുറ്റക്കാര്‍ക്കെതിരെ…

Read More

കോലിയുടെ ലംബോര്‍ഗിനി കൊച്ചിയില്‍; വില 1.35 കോടി !

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി ഉപയോഗിച്ച് വിറ്റ ലംബോര്‍ഗിനി കാര്‍ കൊച്ചിയില്‍ വില്‍പ്പനക്കെത്തി. കൊച്ചി കുണ്ടന്നൂരിലെ റോയല്‍ ഡ്രൈവ് ഷോറൂമിലാണ് കാര്‍ വില്‍പ്പനക്കെത്തിച്ചിരിക്കുന്നത്. നേരത്തെ കോലി ഉപയോഗിച്ച് 10,000 കിലോമീറ്ററോളം ഓടിയ കാര്‍ മുംബൈ സ്വദേശിക്ക് വിറ്റിരുന്നു. അയാളില്‍ നിന്ന് കാര്‍ കൊച്ചിയില്‍ എത്തിക്കുകയായിരുന്നു. കാറിന് 1.35 കോടി രൂപയാണ് വില. ആറ് മാസം മുമ്പ് കൊച്ചിയിലെത്തിച്ച കാര്‍ മോഹവില നല്‍കി വാങ്ങാന്‍ ഇത് വരെ ആരും എത്തിയിട്ടില്ല. കോലിയുടെ കാര്‍ കാണാന്‍ ആരാധകരുടെ…

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 1.05 ലക്ഷം സാമ്പിളുകൾ; ഇനി ചികിത്സയിലുള്ളത് 1.61 ലക്ഷം പേർ

  സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,367 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1657, കൊല്ലം 1431, പത്തനംതിട്ട 1206, ആലപ്പുഴ 1104, കോട്ടയം 1460, ഇടുക്കി 803, എറണാകുളം 2712, തൃശൂർ 2448, പാലക്കാട് 1429, മലപ്പുറം 2591, കോഴിക്കോട് 2508, വയനാട് 801, കണ്ണൂർ 752, കാസർഗോഡ് 465 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,61,195 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 43,54,264 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. കഴിഞ്ഞ…

Read More

ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളുടെ യാത്രാ വിലക്ക് നീക്കി അമേരിക്ക

  വാഷിങ്ടണ്‍: ഇന്ത്യ ഉള്‍പ്പടെ നിരവധി വിദേശ രാജ്യങ്ങളില്‍ നിന്നുള്ള യാത്രാ വിലക്ക് നീക്കി അമേരിക്ക. മുഴുവന്‍ ഡോസ് കൊവിഡ് വാക്‌സീന്‍ സ്വീകരിച്ചവര്‍ക്കാണ് അമേരിക്കയിലേക്ക് യാത്ര ചെയ്യാനുള്ള അനുമതി ബൈഡന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. നവംബര്‍ മുതലാണ് പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരിക. അമേരിക്കയിലേക്ക് യാത്ര ചെയ്യുന്ന എല്ലാ വിദേശ പൗരന്മാരുടെ മുഴുവന്‍ ഡോസ് കൊവിഡ് വാക്‌സീന്‍ സ്വീകരിച്ച രേഖ വിമാനങ്ങളില്‍ കയറുന്നതിന് മുമ്പ് തന്നെ ഹാജറാക്കണമെന്ന് വൈറ്റ് ഹൗസ് കൊവിഡ് കോഡിനേറ്റര്‍ പറഞ്ഞു. ഇതോടൊപ്പം യാത്ര പുറപ്പെടുന്നതിന്…

Read More

സാമൂഹ്യതിന്മകൾക്ക് മതത്തിന്റെ നിറമുള്ള പ്രവണത ഉയർന്നുവരുന്നത് മുളയിലെ നുള്ളണം: മുഖ്യമന്ത്രി

  സാമൂഹ്യ തിന്മകൾക്ക് മതത്തിന്റെ നിറം നൽകുന്നതും തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് നന്മയുടെ മുഖം നൽകുന്നതും സമൂഹത്തെ ഒരേപോലെ ദുർബലപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാതന്ത്ര്യം തന്നെ അമൃതം ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സമൂഹത്തിന് ഏറെ ആവശ്യമുള്ളതാണ് പുരോഗമനപരമായും മതനിരപേക്ഷപരമായും ചിന്തിക്കാൻ ശേഷിയുള്ള തലമുറ. സാമൂഹ്യതിന്മകൾക്ക് മതത്തിന്റെ നിറമുള്ള പ്രവണത ഉയർന്നുവരുന്നു. അതിനെ മുളയിലെ നുള്ളിക്കളയണം. സമൂഹത്തിന്റെ താത്പര്യത്തിന് വിരുദ്ധമായ പ്രവർത്തനങ്ങളിൽ ഇടപെടുന്നവരെ ഏതെങ്കിലും ഒരു വിഭാഗത്തിന്റേത് മാത്രമായി ഒതുക്കരുത്. അങ്ങനെചെയ്യുന്നത് ആ തിന്മകൾക്ക് എതിരായ…

Read More

ആരോഗ്യപ്രവർത്തകർക്കെതിരായ അതിക്രമങ്ങളിൽ കർശന നടപടി സ്വീകരിക്കാൻ ഡിജിപിയുടെ നിർദേശം

  ആരോഗ്യപ്രവർത്തകർക്കെതിരായ അതിക്രമം തടയാൻ കർശന നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശം. ആശുപത്രികളിലെ പോലീസ് എയ്ഡ് പോസ്റ്റുകൾ കാര്യക്ഷമമാക്കണം. ആരോഗ്യപ്രവർത്തകരെ ആക്രമിച്ച കേസുകളിൽ കർശന നടപടിയെടുക്കണമെന്നും ഡിജിപിയുടെ സർക്കുലറിൽ പറയുന്നു. കാഷ്വാലിറ്റികളിലും ഒപികളിലും പോലീസ് കൃത്യമായ ഇടവേളകളിൽ നിരീക്ഷണം നടത്തണം. ആരോഗ്യ പ്രവർത്തകർക്ക് നേരെ കയ്യേറ്റ ശ്രമങ്ങളില്ലെന്ന് ഉറപ്പ് വരുത്തണമെന്നും സർക്കുലറിൽ പറയുന്നു. അതിക്രമങ്ങൾ സംബന്ധിച്ച ആരോഗ്യപ്രവർത്തകരുടെ പരാതി ലഭിച്ചാൽ ഉടനടി നടപടി സ്വീകരിക്കണം. ഇത്തരം സംഭവങ്ങളിൽ പോലീസ് രജിസ്റ്റർ ചെയ്ത കേസുകൾ എത്രയുംവേഗം…

Read More

ഓടുന്ന കാറിന് തീപിടിച്ചു; ഒഴിവായത് വന്‍ ദുരന്തം

നെയ്യാറ്റിന്‍കരയില്‍ ഓടുന്ന കാറിന് തീപിടിച്ചു. പുക കണ്ടതോടെ യാത്രക്കാര്‍ ഇറങ്ങിയോടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഓടികൊണ്ടിരുന്ന കാറിനുള്ളില്‍ നിന്നും പുക ഉയരുന്നത് കണ്ട് റോഡരികില്‍ നിര്‍ത്തയതോടെയാണ് കാറിലുണ്ടായിരുന്നവര്‍ അത്ഭുതകരാമായി രക്ഷപ്പെട്ടത്. നെയ്യാറ്റിന്‍കര ടൗണ്‍ഹാളിന് സമീപത്ത് തിങ്കളാഴ്ച ഉച്ചക്ക് 3.40നായിരുന്നു കാറിന് തീ പിടിച്ചത്. കാറിലുണ്ടായിരുന്നത് പുതിയതുറ സ്വദേശി ജോയിയും സുഹൃത്ത് അടിമലത്തുറ സ്വദേശി ലുജീനുമായിരുന്നു. കാറിലെ എസിയില്‍ നിന്നുമുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. നാട്ടുകാരും നെയ്യാറ്റിന്‍കര ഫയര്‍ഫോഴ്‌സുമെത്തി അരമണിക്കൂറിലെറെ പരിശ്രമിച്ച് തീ കെടുത്തിയത്. ദേശീയപാതിയിലെ…

Read More

വയനാട്  ജില്ലയില്‍ 237 പേര്‍ക്ക് കൂടി കോവിഡ് ;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.9

  വയനാട് ജില്ലയില്‍ ഇന്ന് (21.09.21) 237 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 801 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.9 ആണ്. 8 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 234 പേർക്ക് സമ്പര്‍ക്കത്തിലൂടെ യാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 112521 ആയി. 105326 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 6516 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 5294 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്….

Read More

സംസ്ഥാനത്ത് ഇന്ന് 15,768 പേർക്ക് കൊവിഡ്, 214 മരണം; 21,367 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 15,768 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ 1843, കോട്ടയം 1632, തിരുവനന്തപുരം 1591, എറണാകുളം 1545, പാലക്കാട് 1419, കൊല്ലം 1407, മലപ്പുറം 1377, ആലപ്പുഴ 1250, കോഴിക്കോട് 1200, കണ്ണൂർ 993, പത്തനംതിട്ട 715, ഇടുക്കി 373, വയനാട് 237, കാസർഗോഡ് 186 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,513 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678…

Read More

കൊടി സുനിക്ക് വേണ്ടി സർക്കാർ ജയിൽ സുഖവാസ കേന്ദ്രമാക്കുകയാണെന്ന് കെ സുധാകരൻ

  കൊടി സുനിയെ പോലെയുള്ളവർക്ക് വേണ്ടി എൽ ഡി എഫ് സർക്കാർ ജയിൽ സുഖവാസ കേന്ദ്രമാക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. എല്ലാത്തിനും സൗകര്യമൊരുക്കുന്ന സർക്കാരിനോട് പരാതിപ്പെട്ടിട്ട് കാര്യമില്ല. ജയിലിലെ സൂപ്രണ്ട് കൊടി സുനി തന്നെയാണ് ജയിലിൽ കയറിയ കാലം മുതൽക്കെ കൊടി സുനിക്ക് സുഖവാസമാണെന്ന് നാട്ടുകാർക്കെല്ലാം അറിയാം. ഈ സംഭവത്തിൽ മുഖ്യമന്ത്രി പ്രതികരിക്കണം. വിവാദം അന്വേഷിക്കുമെന്നോ പരിശോധിക്കുമെന്നോ പറയാനുള്ള പ്രാഥമിക മര്യാദ പോലും മുഖ്യമന്ത്രി കാണിച്ചില്ല. അത്തരമൊരു മുഖ്യമന്ത്രിക്ക് മുന്നിൽ വിലപിച്ചിട്ട് കാര്യമില്ല ഇതിൽ ജനരോഷം…

Read More