ആരോഗ്യപ്രവർത്തകർക്കെതിരായ അതിക്രമങ്ങളിൽ കർശന നടപടി സ്വീകരിക്കാൻ ഡിജിപിയുടെ നിർദേശം

 

ആരോഗ്യപ്രവർത്തകർക്കെതിരായ അതിക്രമം തടയാൻ കർശന നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശം. ആശുപത്രികളിലെ പോലീസ് എയ്ഡ് പോസ്റ്റുകൾ കാര്യക്ഷമമാക്കണം. ആരോഗ്യപ്രവർത്തകരെ ആക്രമിച്ച കേസുകളിൽ കർശന നടപടിയെടുക്കണമെന്നും ഡിജിപിയുടെ സർക്കുലറിൽ പറയുന്നു.

കാഷ്വാലിറ്റികളിലും ഒപികളിലും പോലീസ് കൃത്യമായ ഇടവേളകളിൽ നിരീക്ഷണം നടത്തണം. ആരോഗ്യ പ്രവർത്തകർക്ക് നേരെ കയ്യേറ്റ ശ്രമങ്ങളില്ലെന്ന് ഉറപ്പ് വരുത്തണമെന്നും സർക്കുലറിൽ പറയുന്നു. അതിക്രമങ്ങൾ സംബന്ധിച്ച ആരോഗ്യപ്രവർത്തകരുടെ പരാതി ലഭിച്ചാൽ ഉടനടി നടപടി സ്വീകരിക്കണം. ഇത്തരം സംഭവങ്ങളിൽ പോലീസ് രജിസ്റ്റർ ചെയ്ത കേസുകൾ എത്രയുംവേഗം കോടതികളിലെത്തിക്കാനും ഡിജിപി നിർദേശം നൽകി

അതിക്രമങ്ങൾ സംബന്ധിച്ച ആരോഗ്യപ്രവർത്തകരുടെ പരാതി ലഭിച്ചാൽ ഉടനടി നടപടി സ്വീകരിക്കണം. ഇത്തരം സംഭവങ്ങളിൽ നിലവിൽ പോലീസ് രജിസ്റ്റർ ചെയ്ത കേസുകൾ എത്രയും വേഗം കോടതികളിൽ എത്തിക്കാനും ഡിജിപിയുടെ സർക്കുലറിൽ പറയുന്നു.