പുനലൂരിൽ യുവതി വീട്ടിൽ തീ കൊളുത്തി മരിച്ചു

  കൊല്ലം : പുനലൂരിൽ യുവതി വീട്ടിൽ തീ കൊളുത്തി മരിച്ചു. മഞ്ഞമൺകാലായിൽ ലിജി ജോൺ (34) ആണ് ആത്മഹത്യ ചെയ്തത്. വൈകീട്ടോടെയായിരുന്നു സംഭവം. വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു ലിജി ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. സംഭവ സമയത്ത് കുട്ടികൾ ട്യൂഷന് പോയിരിക്കുകയായിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ ആത്മഹത്യയാണ് ലിജിയുടേത്. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിനി അർച്ചന, ആലപ്പുഴ കായംകുളം സ്വദേശിനി സുചിത്ര എന്നിവരാണ്…

Read More

ചികിത്സക്കിടയിൽ മരിച്ച രോഗിയുടെ മൃതദേഹം 15 മണിക്കൂർ വാർഡിൽ; അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

  തിരുവനന്തപുരം മെഡിക്കൽ കോളജിൽ കൊവിഡ് ചികിത്സക്കിടയിൽ മരിച്ച 52 കാരന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റാതെ 15 മണിക്കൂർ വാർഡിൽ കിടത്തിയെന്ന പരാതിയിൽ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ അന്വേഷണം നടത്തി നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. ഇക്കഴിഞ്ഞ 12 നാണ് രോഗി മരിച്ചത്. സൈക്യാട്രി, ഓർത്തോ വിഭാഗത്തിലെ ഡോക്ടർമാരാണ് വാർഡിൽ അന്നേ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്നതെന്ന് മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം സമർപ്പിച്ച പരാതിയിൽ പറയുന്നു….

Read More

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്; തിരിച്ചടിച്ച് ഇന്ത്യ

സതാംപ്ടണ്‍: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ന്യൂസിലന്റിനെതിരേ തിരിച്ചടിച്ച് ഇന്ത്യ. രണ്ടിന് 101 എന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ന്യൂസിലന്റ് ഇന്ന് കളിനിര്‍ത്തുമ്പോള്‍ ഒമ്പതിന് 234 എന്ന നിലയിലാണ്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 217 റണ്‍സ് പിന്‍തുടര്‍ന്ന കിവികള്‍ക്ക് നിലവില്‍ ഒരു വിക്കറ്റ് ശേഷിക്കെ 19 റണ്‍സിന്റെ ലീഡുണ്ട്. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി നാലും ഇഷാന്ത് ശര്‍മ്മ മൂന്നും വിക്കറ്റ് നേടി. ആര്‍ അശ്വിനാണ് രണ്ട് വിക്കറ്റ്. ക്യാപ്റ്റന്‍ കാനെ വില്ല്യംസണ്‍ ആണ് (49) ന്യൂസിലന്റിന്റെ ഇന്നത്തെ…

Read More

605 ഇടത്ത് ടിപിആറില്‍ മാറ്റമില്ല; 91 ഇടത്ത് മോശമായി: കര്‍ശനമായ ജാഗ്രത തുടരണം

തിരുവനന്തപുരം: സംസ്ഥാനത്ത് രോഗവ്യാപനം കുറഞ്ഞു വരുന്ന പ്രവണത കാണുന്നുണ്ടെങ്കിലും ആശ്വസിക്കാന്‍ സമയമായിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. രോഗവ്യാപനത്തില്‍ കുറവു വന്നിട്ടുണ്ടെങ്കിലും ആ കുറവിന്റെ വേഗം പ്രതീക്ഷിച്ച നിലയിലല്ല. 10.2 ശതമാനമാണ് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.   തൃശൂര്‍ ജില്ലയിലാണ് ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ളത്. 12.6 ശതമാനമാണ് തൃശൂര്‍ ജില്ലയിലെ ടിപിആര്‍. 7.8 ശതമാനമുള്ള കണ്ണൂരാണ് ഏറ്റവും കുറഞ്ഞ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള ജില്ല. കണ്ണൂരിനു പുറമേ ആലപ്പുഴ, കോട്ടയം, ഇടുക്കി,…

Read More

സംസ്ഥാനത്ത് രോഗവ്യാപനം പ്രതീക്ഷിച്ച വേഗതയില്‍ കുറയുന്നില്ല; ഒരാഴ്ച കൂടി ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരും

  തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ച കൂടി ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരാന്‍ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ടിപിആര്‍ 24 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ നടപ്പാക്കും. നിലവില്‍ 30 ശതമാനത്തില്‍ കൂടുതല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള മേഖലകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണുള്ളത്. ഇത് 24 ശതമാനത്തിന് മുകളില്‍ ടിപിആര്‍ ഉള്ള പ്രദേശങ്ങള്‍ക്കു കൂടി ബാധകമാക്കാന്‍ തീരുമാനമായതോടെ കൂടുതല്‍ മേഖകള്‍ കടുത്ത നിയന്ത്രണത്തിന്…

Read More

സൗരോർജത്തിലൂടെ വായുവിൽനിന്ന് വെള്ളം;  പദ്ധതിയുമായി ദുബായ് കമ്പനി 

  ദുബായ്: വായുവിൽനിന്ന് ധാതുക്കൾ വേർതിരിച്ച് ശുദ്ധജലം നിർമിക്കുന്ന ഏറ്റവും നൂതനമായ പദ്ധതിയുമായി ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കമ്പനി. 2017 മുതൽ ദുബായിൽ പ്രവർത്തിക്കുന്ന സോഴ്‌സ് ഗ്ലോബൽ കമ്പനിയാണ് സൗരോർജം ഉപയോഗിച്ച് പദ്ധതി അവതരിപ്പിക്കുന്നത്. സോളാർ പാനലുകൾ ഉപയോഗിച്ച് കുടിക്കാനുള്ള ശുദ്ധജലം നിർമിക്കാം എന്നതാണ് പദ്ധതിയുടെ പ്രത്യേകത. വലിയ അടിസ്ഥാന സൗകര്യങ്ങളില്ലാതെ തന്നെ ശുദ്ധജലം ഉൽപാദിപ്പിക്കാൻ സോളാർ പാനലുകളിലൂടെ സാധിക്കുമെന്ന് കമ്പനി വൈസ് പ്രസിഡന്റ് വാഹിദ് ഫതൂഹി പറഞ്ഞു. സൗരോർജം വഴി പവർ ഫാനിലൂടെ വായു ആഗിരണം…

Read More

രാമനാട്ടുകര വാഹനാപകടം: ദുരൂഹതകള്‍ ഏറെ; വാഹനത്തില്‍ വിദേശത്തെ മുന്തിയ ഇനം ഈന്തപ്പഴവും മറ്റ് വസ്തുക്കളും

കോഴിക്കോട്: രാമനാട്ടുകരയില്‍ വാഹനാപകടത്തില്‍പ്പെട്ട് അഞ്ചുപേര്‍ മരിക്കാനിടയായ സംഭവത്തില്‍ അടിമുടി ദുരൂഹത. അപകടത്തില്‍പ്പെട്ട വാഹനത്തില്‍ വിദേശത്തെ മുന്തിയ ഇനം ഈത്തപ്പഴങ്ങളും പാല്‍പ്പൊടിയും കണ്ടെത്തിയതാണ് ദുരൂഹത കൂടുതല്‍ വര്‍ദ്ധിപ്പിച്ചിട്ടുള്ളത്. വിമാനത്താവളം വഴി കള്ളക്കടത്തായി എത്തിച്ച സ്വര്‍ണം കൊണ്ടുപോകാന്‍ എത്തിയ കൊടുവള്ളി സംഘത്തെ പിന്തുടര്‍ന്നവരാണ് അപകടത്തില്‍ പെട്ടതെന്നാണ് പൊലീസ് പറയുന്നത്. അങ്ങനെയെങ്കില്‍ ക്വട്ടേഷന്‍ സംഘത്തിന്റെ വാഹനത്തില്‍ എങ്ങനെ ഈന്തപ്പഴങ്ങളും പാല്‍പ്പൊടിയും എത്തി എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. 1.33 കോടി വിലമതിക്കുന്ന സ്വര്‍ണമായിരുന്നു കഴിഞ്ഞ ദിവസം കരിപ്പൂര്‍ എയര്‍…

Read More

സ്ത്രീധന പീഡന മരണങ്ങള്‍: വിഷയത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി

  തിരുവനന്തപുരം: സ്ത്രീധന പീഡന മരണങ്ങള്‍ ഗൗരവകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങളില്‍ അപരാജിത വെബ്‌സൈറ്റ് വഴി പരാതി നല്‍കാമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്ത്രീകള്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളെക്കുറിച്ചുള്ള പരാതികള്‍ സ്വീകരിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും അപരാജിത ഈസ് ഓണ്‍ലൈന്‍ https://keralapolice.gov.in/page/aparjitha-is-online എന്ന സംവിധാനം സജ്ജമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. [email protected] എന്ന വിലാസത്തിലേയ്ക്ക് മെയില്‍ അയച്ചും പരാതികള്‍ അറിയിക്കാം. സ്ത്രീധന പീഡന പരാതികള്‍ പരിഹരിക്കാന്‍ പ്രത്യേക സംവിധാനമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പത്തനംതിട്ട പോലീസ് മേധാവി…

Read More

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്ത്രീധനം വാങ്ങുന്നത് വിജിലന്‍സ് അന്വേഷണത്തിന് കീഴില്‍ കൊണ്ട് വരണം; കെ സുധാകരന്‍

തിരുവനന്തപുരം: ഗാര്‍ഹിക പീഡനത്തിനിരയായ കൊല്ലത്തെ വിസ്മയ എന്ന പെണ്‍കുട്ടിയുടെ അന്ത്യം സമൂഹ മന:സ്സാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും ഇതിലേക്ക് നയിച്ച സംഭവങ്ങളെ കുറിച്ച് അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാര്‍ ആഭ്യന്തര വകുപ്പ് തയ്യാറാകണമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. വിസ്മയയെ സ്ത്രീധനത്തിന്റെ പേരില്‍ ഉപദ്രവിച്ച ഭര്‍ത്താവ് ഉന്നത വിദ്യാഭ്യാസ യോഗ്യതകളുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. എന്നിട്ടും പരസ്യമായിതന്നെ സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയയെ ഉപദ്രവിച്ചിരുന്നു എന്നത് ഞെട്ടല്‍ ഉളവാക്കുന്ന കാര്യമാണ്. സ്ത്രീധനത്തിന്റെയോ ഗാര്‍ഹിക പീഡനത്തിന്റെയൊ പേരില്‍ ഇനി ഒരു പെണ്‍കുട്ടി…

Read More

സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കാൻ തീരുമാനം; ലോക്ക്ഡൗൺ ഇളവുകൾ നൽകില്ല

  സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കാൻ തീരുമാനമായി. ടിപിആർ 16 ന് താഴെയുള്ള തദ്ദേശഭരണ സ്ഥാപന പരിധികളിൽ ആരാധനാലയങ്ങൾ തുറക്കുക. പരമാവധി 15 പേർക്കാകും പ്രവേശനം. അതേസമയം, സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ നൽകില്ല. ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി തുടരും. ഇന്ന് ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി നീട്ടാൻ തീരുമാനമായത്. ടിപിആർ 24 ന് മുകളിൽ ട്രിപ്പ്ൾ ലോക്ഡൗൺ തുടരും. ടിപിആർ എട്ടിന് താഴെ, 8 നും 16 നും ഇടയിൽ, 16…

Read More