സതാംപ്ടണ്‍: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ന്യൂസിലന്റിനെതിരേ തിരിച്ചടിച്ച് ഇന്ത്യ. രണ്ടിന് 101 എന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ന്യൂസിലന്റ് ഇന്ന് കളിനിര്‍ത്തുമ്പോള്‍ ഒമ്പതിന് 234 എന്ന നിലയിലാണ്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 217 റണ്‍സ് പിന്‍തുടര്‍ന്ന കിവികള്‍ക്ക് നിലവില്‍ ഒരു വിക്കറ്റ് ശേഷിക്കെ 19 റണ്‍സിന്റെ ലീഡുണ്ട്. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി നാലും ഇഷാന്ത് ശര്‍മ്മ മൂന്നും വിക്കറ്റ് നേടി. ആര്‍ അശ്വിനാണ് രണ്ട് വിക്കറ്റ്. ക്യാപ്റ്റന്‍ കാനെ വില്ല്യംസണ്‍ ആണ് (49) ന്യൂസിലന്റിന്റെ ഇന്നത്തെ ടോപ് സ്‌കോറര്‍. നേരത്തെ അഞ്ച് വിക്കറ്റ് നേടിയ ജാമിസണ്‍ 21 റണ്‍സെടുത്ത് പുറത്തായി. 23 റണ്‍സുമായി ടിം സൗത്തിയും ഒരു റണ്ണുമായി ബോള്‍ട്ടുമാണ് ക്രീസില്‍.
The Best Online Portal in Malayalam