ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലാൻഡിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 217 റൺസിന് ഓൾ ഔട്ടായി. 3ന് 147 റൺസ് എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് 60 റൺസ് കൂടി എടുക്കുന്നതിനിടയിൽ എല്ലാ ബാറ്റ്‌സ്മാൻമാരെയും നഷ്ടപ്പെട്ടു
ഇന്ത്യൻ ഇന്നിംഗ്‌സിൽ ഒരു അർധ സെഞ്ച്വറി പോലും പിറന്നില്ല. 49 റൺസെടുത്ത അജിങ്ക്യ രഹാനെയാണ് ടോപ് സ്‌കോറർ. വിരാട് കോഹ്ലി 44 റൺസും രോഹിത് ശർമ 34, ശുഭ്മാൻ ഗിൽ 28, അശ്വിൻ 22, ജഡേജ 15 റൺസുമെടുത്തു. മറ്റാർക്കും രണ്ടക്കം തികയ്ക്കാനായില്ല
അഞ്ച് വിക്കറ്റെടുത്ത കെയ്ൽ ജമീസണാണ് ഇന്ത്യയെ തകർത്തത്. ട്രെൻഡ് ബോൾട്ട്, നീൽ വാഗ്നർ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. സൗത്തി ഒരു വിക്കറ്റെടുത്തു. മറുപടി ബാറ്റിംഗ് ആരംഭിച്ച ന്യൂസിലാൻഡ് വിക്കറ്റ് നഷ്ടമില്ലാതെ മൂന്ന് റൺസ് എന്ന നിലയിലാണ്. ടോം ലാഥവും ഡെവോൺ കോൺവേയുമാണ് ക്രീസിൽ