ലോക് ഡൗൺ നിയന്ത്രണം ലംഘിച്ച് അമരാട് മലയിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവാക്കളുടെ 18 ബൈക്കുകൾ പോലീസ് പിടികൂടി

  താമരശ്ശേരി: ലോക് ഡൗൻ നിയന്ത്രണങ്ങൾ ലംഘിച്ച് കട്ടിപ്പാറ അമരാട് മലയിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവാക്കളുടെ 18 ബൈക്കുകൾ താമരശ്ശേരി പോലീസ് പിടികൂടി.പിടികൂടിയ ഏതാനും ബൈക്കുകൾ പോലീസുകാർ ഓടിച്ചും, മറ്റുള്ളവ ലോറിയിൽ കയറ്റിയുമാണ് താമരശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തിച്ചത്. പോലിസ് എത്തിയതറിഞ്ഞ് സ്ഥലം വിട്ടവരുടെ വാഹനങ്ങളാണ് പോലീസ് സ്റ്റേഷനിൽ എത്തിച്ചത്. ഉടമകൾക്കെതിരെ ലോക് ഡൗൺ ലംഘനം, സാമൂഹിക അകലം പാലിക്കാതിരിക്കൽ,മാസ്ക് ധരിക്കാതിരിക്കൽ, കൂടാതെ വാഹനത്തിൻ്റെ രേഖകൾ പരിശോധിച്ച് മറ്റു വകുപ്പുകളും ചേർത്ത് കേസെടുക്കുമെന്ന് അധികൃതർ അറിയിച്ചു. താമരശ്ശേരി…

Read More

മലയാളി യുവാവ് ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു

മലപ്പുറം: പുറത്തൂർ മുട്ടനൂര്‍ പരേതനായ കക്കിടിപ്പറമ്പത്ത് ഹുസൈന്റെ മകന്‍ ജാവിദ് (35) ഒമാനില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. മാതാവ് : ഹാജറ. ഭാര്യ :ഫാരിസ ഫര്‍വി. മകന്‍ : സൈന്‍. സഹോദരങ്ങള്‍ റിഷാദ്, ജഅ്ഫര്‍ (യുഎഇ). നടപടിക്രമങ്ങൾക്കു ശേഷം നാട്ടിൽ ഖബറടക്കും.  

Read More

ഐഷ സുല്‍ത്താനയെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി വിട്ടയച്ചു; മൂന്ന് ദിവസം ലക്ഷദ്വീപ് വിട്ടുപോകരുത്

കവരത്തി: ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ ‘ബയോ വെപ്പണ്‍’ പരാമര്‍ശം നടത്തിയ സിനിമാ പ്രവർത്തക ഐഷ സുല്‍ത്താനയെ മൂന്നര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവില്‍ അന്വേഷണ സംഘം വിട്ടയച്ചു. മൂന്ന് ദിവസം ലക്ഷദ്വീപില്‍ തുടരണമെന്നും ആവശ്യമെങ്കില്‍ വിളിപ്പിക്കുമെന്നും കവരത്തി പൊലിസ് അറിയിച്ചിട്ടുണ്ട്. സേവ് ലക്ഷദ്വീപ് സമരത്തിന്റെ ഭാഗമായി നടത്തിയ ഒരു ചർച്ചയിൽ രാജ്യദ്രോഹ പരാമര്‍ശം നടത്തിയതിനെതിരെ ലക്ഷദ്വീപ് ബിജെപി അധ്യക്ഷന്‍ സി അബ്ദുള്‍ ഖാദര്‍ ഹാജി പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എടുത്ത കേസിലാണ് അന്വേഷണ സംഘം…

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 1.07 ലക്ഷം സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.84

  സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 12,459 പേർ ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരം 1877, കൊല്ലം 805, പത്തനംതിട്ട 517, ആലപ്പുഴ 844, കോട്ടയം 215, ഇടുക്കി 435, എറണാകുളം 1186, തൃശൂർ 1251, പാലക്കാട് 972, മലപ്പുറം 1520, കോഴിക്കോട് 1240, വയനാട് 272, കണ്ണൂർ 892, കാസർഗോഡ് 433 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,05,936 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 26,90,958 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി….

Read More

18 വയസ്സിനു മുകളില്‍ ഏവര്‍ക്കും സൗജന്യ വാക്‌സിന്‍ നാളെ മുതല്‍; മുന്‍കൂര്‍ രജിസ്‌ട്രേഷനും വേണ്ട

ന്യൂഡല്‍ഹി: 18വയസ്സിനു മുകളില്‍ എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കുന്ന പദ്ധതിക്ക് തിങ്കളാഴ്ച തുടക്കമാകും. 18വയസ്സിനു മുകളില്‍ എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്ന് ജൂണ്‍ 7ാം തിയ്യതിയാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ഇനി മുതല്‍ സംസ്ഥാന സര്‍ക്കാരുകള്‍ വാക്‌സിന്‍ നേരിട്ട് വാങ്ങേണ്ടതില്ല. വാക്‌സന്‍ നിര്‍മാണ കമ്പനികള്‍ ഉല്‍പ്പാദിപ്പിക്കുന്ന വാക്‌സിന്റെ 75 ശതമാനം കേന്ദ്ര സര്‍ക്കാര്‍ തന്നെ വാങ്ങി സംസ്ഥാനങ്ങളിലേക്കും കേന്ദ്ര ഭരണപ്രദേശങ്ങളിലേക്കും സൗജന്യമായി നല്‍കും. ജനുവരി 16ാം തിയ്യതിയാണ് കേന്ദ്രസര്‍ക്കാര്‍ വാക്‌സന്‍ വിതരണം ആരംഭിച്ചത്. കമ്പനികളില്‍ നിന്ന് 100 ശതമാനം…

Read More

കൊവിഷീൽഡും അംഗീകരിച്ച് യു.എ.ഇ

ദുബൈ: യുഎഇ അംഗീകരിച്ച വാക്സിനുകളുടെ പട്ടികയിൽ കൊവിഷീൽഡും. കൊവിഷീൽഡ് രണ്ട് വാക്സിൻ എടുത്തവർക്ക് യു.എ.ഇയിലെത്താം. ഫൈസർ, ആസ്ട്ര, സെനക, സിനോഫോം, സ്പുട്നിക് വാക്സിനുകൾക്കും അനുമതി. ദുബായ് ഹെൽത്ത് അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.  

Read More

കോവിഡ്‌ പ്രതിസന്ധി; വായ്പകൾക്ക് മൊറട്ടോറിയം അനുവദിക്കണം: കേന്ദ്രത്തിന് കത്തയച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ

  തിരുവനന്തപുരം: കോവിഡ്‌ വ്യാപനം മൂലമുള്ള പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ വായ്‌പകള്‍ക്ക്‌ മൊറട്ടോറിയം അനുവദിക്കണമെന്ന ആവശ്യവുമായി സംസ്‌ഥാന സര്‍ക്കാര്‍. 2021 ഡിസംബര്‍ 31 വരെ പിഴയും പിഴപ്പലിശയുമില്ലാതെ മൊറട്ടോറിയം അനുവദിക്കണമെന്നും 2018 ലെ പ്രളയം മുതല്‍ ആകെ തകര്‍ന്നിരിക്കുന്ന കേരളത്തിന്റെ സമ്പദ്‌ഘടനയില്‍ കോവിഡ്‌ അതിരൂക്ഷമായ പ്രതിസന്ധികൾ സൃഷ്‌ടിച്ചിരിക്കുകയാണെന്നും മന്ത്രി കെ.എന്‍. ബാലഗോപാല്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‌ അയച്ച കത്തില്‍ വ്യക്തമാക്കി. കോവിഡ് വ്യാപനം മൂലം ഉണ്ടായ ലോക്ക്ഡൗൺ സാമ്പത്തിക- സാമൂഹിക രംഗങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും തൊഴിലാളികള്‍,…

Read More

കെ സുധാകരനെ മുഖ്യമന്ത്രിക്ക് പേടി; ശത്രുവായി കണ്ട് സുധാകരനെ ആക്രമിക്കുന്നുവെന്നും ചെന്നിത്തല

  കെ സുധാകരനെ മുഖ്യമന്ത്രി പിണറായി വിജയന് പേടിയാണെന്ന് രമേശ് ചെന്നിത്തല. അതുകൊണ്ടാണ് കെപിസിസി പ്രസിഡന്റായതിന് പിന്നാലെ സുധാകരനെതിരെ പിണറായി ആരോപണവുമായി വരുന്നത്. കെ സുധാകരനും പിണറായിയും തമ്മിലുള്ള വാക്‌പോര് തുടങ്ങിയത് പിണറായിയാണ്. അത് അവസാനിപ്പിക്കാനുള്ള ബാധ്യതയും പിണറായിക്കാണ്. വിവാദം മുന്നോട്ടു കൊണ്ടുപോകാൻ ആഗ്രഹിക്കുന്ന വ്യക്തിയല്ല സുധാകരൻ. എന്നാൽ സുധാകരനെ ശത്രുവായി കണ്ട് പിണറായി ആക്രമിക്കാൻ ശ്രമിക്കുകയാണ്. നേതാക്കൾ വ്യക്തിപരമായി ആക്ഷേം നടത്തുന്നതിനെ അംഗീകരിക്കുന്ന ആളല്ല താൻ. രാഷ്ട്രീയ പ്രതിയോഗികളെ ആക്രമിക്കാൻ മുഖ്യമന്ത്രി വാർത്താ സമ്മേളനം ഉപയോഗിക്കുകയാണെന്നും…

Read More

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 217 റൺസിന് പുറത്ത്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലാൻഡിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 217 റൺസിന് ഓൾ ഔട്ടായി. 3ന് 147 റൺസ് എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് 60 റൺസ് കൂടി എടുക്കുന്നതിനിടയിൽ എല്ലാ ബാറ്റ്‌സ്മാൻമാരെയും നഷ്ടപ്പെട്ടു ഇന്ത്യൻ ഇന്നിംഗ്‌സിൽ ഒരു അർധ സെഞ്ച്വറി പോലും പിറന്നില്ല. 49 റൺസെടുത്ത അജിങ്ക്യ രഹാനെയാണ് ടോപ് സ്‌കോറർ. വിരാട് കോഹ്ലി 44 റൺസും രോഹിത് ശർമ 34, ശുഭ്മാൻ ഗിൽ 28, അശ്വിൻ 22, ജഡേജ 15…

Read More

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട; മൂന്നരക്കോടിയുടെ സ്വര്‍ണവും സ്വര്‍ണമിശ്രിതവും; മുക്കം സ്വദേശി ഉൾപ്പെടെ നാലു പേർ പിടിയിൽ

  മുക്കം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കോടികളുടെ സ്വര്‍ണം പിടിച്ചു. ദുബായില്‍നിന്ന് എത്തിയ നാല് യാത്രക്കാരില്‍നിന്ന് 2.95 കോടിയുടെ സ്വര്‍ണമാണ് പിടിച്ചത്. ദുബായില്‍നിന്ന് എത്തിയ മറ്റൊരു യാത്രക്കാരനില്‍നിന്ന് 55 ലക്ഷം രൂപയുടെ സ്വര്‍ണവും പിടിച്ചു. ആകെ മൂന്നരക്കോടിയില്‍ അധികം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്‌. 4.8 കിലോ സ്വര്‍ണവും മൂന്നുകിലോയില്‍ അധികം സ്വര്‍ണമിശ്രിതവുമാണ് അഞ്ച് യാത്രക്കാര്‍ കടത്താന്‍ ശ്രമിച്ചത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്നലെ കരിപ്പുര്‍ വിമാനത്താവളത്തില്‍ പരിശോധന കര്‍ശനമാക്കിയത്. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ്…

Read More