പ്ലസ് വൺ പരീക്ഷ റദ്ദാക്കില്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. സെപ്റ്റംബർ മാസത്തിൽ പരീക്ഷ നടത്തുമെന്നും അതിന് അനുമതി നൽകണമെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് റദ്ദാക്കിയ സാഹചര്യത്തിൽ സ്റ്റേറ്റ് സിലിബസ് പരീക്ഷ കൂടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി വന്നിരുന്നു. ഇതിലാണ് സംസ്ഥാന സർക്കാർ നിലപാട് അറിയിച്ചത്
കേരളത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ പൂർത്തിയായിരുന്നു. പ്ലസ് വൺ പരീക്ഷ സെപ്റ്റംബർ മാസത്തിൽ നടത്താനാണ് തീരുമാനം. കൊവിഡ് ബാധിച്ചവർക്കും ലക്ഷണങ്ങൾ ഉള്ളവർക്കും പരീക്ഷ എഴുതുന്നതിന് പ്രത്യേക സംവിധാനമൊരുക്കും. ആരോഗ്യവകുപ്പിന്റെ കൊവിഡ് പ്രോട്ടോക്കോൾ പൂർണമായും പാലിച്ചാകും ഇത്.
ഉച്ചയ്ക്ക് ശേഷം കേരളത്തിന്റെ സത്യവാങ്മൂലം കോടതി പരിശോധിക്കും. ഇതുസംബന്ധിച്ച ഉത്തരവ് ഇന്നുണ്ടായേക്കുമെന്നാണ് സൂചന.