പ്ലസ് വൺ പരീക്ഷാ ടൈം ടേബിൾ വിദ്യാഭ്യാസ വകുപ്പ് ഉടൻ പ്രഖ്യാപിക്കും. സുപ്രീം കോടതി നിർദേശിച്ച ക്രമീകരണങ്ങൾ ഉറപ്പാക്കി പരീക്ഷ നടത്താനാണ് നീക്കം. സ്‌കൂൾ തുറക്കലിലും വൈകാതെ തീരുമാനം വരും. സുപ്രീം കോടതിയിൽ നിന്നും അനുകൂല ഉത്തരവുണ്ടെങ്കിലും കരുതലോടെ പ്ലസ് വൺ പരീക്ഷ നടത്താനാണ് ശ്രമം
സംസ്ഥാന സർക്കാരിന്റെ പ്രത്യേക ഉറപ്പ് പരിഗണിച്ചാണ് സുപ്രീം കോടതി പരീക്ഷ ഓഫ് ലൈനായി നടത്താനുള്ള അനുമതി നൽകിയത്. ചെറിയ പാളിച്ചയുണ്ടായാൽ പോലും തിരിച്ചടിയുണ്ടാകുമെന്ന് സർക്കാരിനറിയാം.
ഇടവേളകൾ നൽകിയാകും പരീക്ഷകൾ നടത്തുക. പരീക്ഷക്ക് മുമ്പായി അണുനശീകരണം പൂർത്തിയാക്കും. പ്ലസ് വൺ പരീക്ഷക്ക് പുറമെ സ്‌കൂളുകൾ തുറക്കാനും സർക്കാർ പദ്ധതി തയ്യാറാക്കുന്നുണ്ട്.