കനയ്യയുമായി കോൺഗ്രസ് ചർച്ച തുടരും; പ്രശാന്ത് കിഷോർ കൂടിക്കാഴ്ച നടത്തിയേക്കും

 

സിപിഐ നേതാവ് കനയ്യകുമാറിനെ പാർട്ടിയിലേക്ക് എത്തിക്കാനുള്ള ശ്രമം തുടരുമെന്ന് കോൺഗ്രസ്. ബീഹാറിലെ സഖ്യകക്ഷിയായ ആർജെഡിയുടെ അധ്യക്ഷൻ തേജസ്വി യാദവ് അടക്കമുള്ള നേതാക്കളുടെ അഭിപ്രായവും കോൺഗ്രസ് തേടും. കനയ്യയെ അനുനയിപ്പിക്കാനുള്ള സിപിഐയുടെ ശ്രമം പാളിയിരുന്നു

ബീഹാർ ഘടകവുമായി യോജിച്ച് പോകാനില്ലെന്ന കനയ്യയുടെ നിലപാട് പരിശോധിക്കാമെന്നല്ലാതെ പരിഹാര നിർദേശങ്ങളൊന്നും സിപിഐ ജനറൽ സെക്രട്ടറി ഡി രാജ മുന്നോട്ടുവെച്ചിട്ടില്ല. കനയ്യയയെ സിപിഐയിൽ തന്നെ നിർത്തണമെന്ന ആവശ്യം ബീഹാർ ഘടകത്തിനുമില്ല. കേരളത്തിൽ നിന്നുള്ള നേതാക്കൾ മാത്രമാണ് കനയ്യയെ നിലനിർത്തണമെന്ന ആവശ്യമുന്നയിച്ചിട്ടുള്ളത്

അതേസമയം വിഷയത്തിൽ ഇതുവരെ കനയ്യ നിലപാട് അറിയിച്ചിട്ടില്ല. കനയ്യയുമായി ചർച്ചക്ക് കോൺഗ്രസ് പ്രശാന്ത് കിഷോറിനെ നിയോഗിച്ചേക്കുമെന്നും വിവരമുണ്ട്.