തിരുവനന്തപുരം: എന്‍.ഐ.എയുടെ ചോദ്യം ചെയ്യലിന് പിന്നാലെ മന്ത്രി കെ.ടി ജലീല്‍ തിരുവനന്തപുരത്ത് എത്തി. ജലീലുമായി സംസാരിച്ച ശേഷമേ കൂടുതല്‍ പ്രതികരിക്കാനാവൂ എന്നാണു മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്. എന്‍ഐഎ ചോദ്യം ചെയ്തതിന്‍റെ വിശദാംശങ്ങള്‍ ജലീല്‍ ഇന്ന് മുഖ്യമന്ത്രിയെ ധരിപ്പിക്കും. എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് മന്ത്രി തലസ്ഥാനത്തേക്ക് മടങ്ങിയത്.
ഇഡിയുടെ ചോദ്യം ചെയ്യലിന് ശേഷം തിരുവനന്തപുരത്തേക്ക് തിരിച്ച ജലീലിന് വഴി നീളെ പ്രതിഷേധം നേരിടേണ്ടി വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഇത്തവണ കനത്ത സുരക്ഷയാണ് ഒരുക്കിയത്. സ്വകാര്യ വാഹനത്തിലായിരുന്നു അദ്ദേഹത്തിന്റെ യാത്ര. അതേസമയം ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് ഇന്നും സംസ്ഥാനത്ത് പ്രതിപക്ഷ സംഘടനകളുടെ പ്രക്ഷോഭം തുടരും.