കൊൽക്കത്ത: പ്രശസ്ത ഫാഷൻ ഡിസൈനർ ഷർബരി ദത്തയെ വീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച രാത്രി 11: 30 ഓടെ തെക്കൻ കൊൽക്കത്തയിലെ റെസിഡൻഷ്യൽ കോളനിയായ ബ്രോഡ് സ്ട്രീറ്റിലെ വസതി മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ലെന്ന് പോലീസ് പറയുന്നു.
“ഞാൻ ബുധനാഴ്ചയാണ് അവസാനമായി അമ്മയെ കണ്ടത്. വ്യാഴാഴ്ച കാണാൻ സാധിച്ചില്ല, തിരക്കിലാണെന്നും ജോലിക്ക് പോയിട്ടുണ്ടെന്നും ഞാൻ കരുതി. ഇത് അസാധാരണമല്ല. ഞങ്ങൾ രണ്ടുപേരും വളരെ തിരക്കിലാണ്, ഞങ്ങൾക്ക് എല്ലാ ദിവസവും കണ്ടുമുട്ടാനാകില്ല, ”ഷർബാരി ദത്തയുടെ മകൻ അമാലിൻ ദത്ത പറഞ്ഞു. അമാലിൻ ദത്തയും ഒരു ഫാഷൻ ഡിസൈനറാണ്.
ദത്തയുടെ മൃതദേഹം കണ്ടെത്തിയ ശേഷം, കുടുംബാംഗങ്ങൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്.