നടൻ ശബരീനാഥിന്റെ മരണത്തിൽ ഞെട്ടി സഹപ്രവർത്തകർ; അനുശോചനം രേഖപ്പെടുത്തി സിനിമാ-സീരിയൽ ലോകം

തിരുവനന്തപുരം; പ്രശസ്ത മലയാളം സീരിയൽ നടൻ ശബരീനാഥ് (45). അന്തരിച്ചു . സാ​ഗരം സാക്ഷി എന്ന സീരിയലിന്റെ സഹനിർമ്മാതാവ് കൂടിയായിരുന്ന ശബരീനാഥ് അവസാനം അഭിനയിച്ചത് പാടാത്ത പൈങ്കിളി എന്ന സീരിയലിലായിരുന്നു.

 

താരത്തിന്റെ അപ്രതീക്ഷിത വിയോ​ഗത്തിൽ ആകെ ഞെട്ടിയിരിക്കുകയാണ് സിനിമാ- സീരിയൽ താരങ്ങളെല്ലാം., ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്. നടന്റെ വിയോ​ഗ വാർത്ത ഇനിയും സഹപ്രവർത്തകർക്കടക്കം ഉൾക്കൊള്ളാനായിട്ടില്ല

 

സ്വാമി അയ്യപ്പൻ. സ്ത്രീപഥം എന്നീ സീരിയലുകളിലും താരം വേഷമിട്ടിട്ടുണ്ട്. താരത്തിന്റെ വിയോ​ഗത്തിൽ നിരവധി സിനിമാ- സീരിയൽ താരങ്ങൾ അനുശോചനം രേഖപ്പെടുത്തി.