കൊച്ചി: മന്ത്രി കെ ടി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ ആറ് മണിയോടെ ജലീല്‍ സ്വകാര്യ കാറില്‍ കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ എത്തി. ചോദ്യം ചെയ്യലിന് ഹാജരാവണം എന്ന കാണിച്ച് കഴിഞ്ഞ ദിവസം ലഭിച്ച നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് ജലീല്‍ എന്‍ഐഎ ഓഫിസില്‍ എത്തിയത്
എന്‍ഐഎ മന്ത്രിയുടെ മൊഴി രേഖപ്പെടുത്തുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. യുഎഇ കോണ്‍സുലേറ്റിന്റെ പേരിലെത്തിയ നയതന്ത്ര പാഴ്‌സല്‍ ഏറ്റുവാങ്ങിയതിലെ പ്രോട്ടോക്കോള്‍ ലംഘനം സംബന്ധിച്ച് ഇഡിക്ക് മന്ത്രി നല്‍കിയ മൊഴി എന്‍ഐഎ പരിശോധിക്കും.
മറ്റ് പ്രതികളെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തതില്‍ നിന്ന് മന്ത്രിക്കെതിരെ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണ് സൂചന. നയതന്ത്ര പാഴ്‌സല്‍ കേന്ദ്ര അനുമതി വാങ്ങാതെ ഏറ്റുവാങ്ങിയതുമായി ബന്ധപ്പെട്ട് കസ്റ്റംസും ജലീലിന്റെ മൊഴി രേഖപ്പെടുത്തും.