കൊവിഡ് അവലോകന യോഗം ഇന്ന് ചേരും; കൂടുതൽ ഇളവുകളിൽ തീരുമാനം വൈകുന്നേരമറിയാം

 

കൊവിഡ് അവലോകന യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉച്ചയ്ക്ക് 3 മണിക്കാണ് യോഗം. കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് നൽകണമെന്ന ആവശ്യം ചർച്ചയാകും. ഹോട്ടലുകലിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കണമെന്ന ആവശ്യത്തിൽ തീരുമാനമുണ്ടാകും

ബാറുകളിൽ ഇരുന്ന് മദ്യപിക്കാൻ അനുവദിക്കണമെന്ന ബാറുടമകളുടെ ആവശ്യവും പരിശോധിക്കും. അതേസമയം തീയറ്ററുകൾ ഉടൻ തുറക്കാൻ സാധ്യതയില്ല. ജിംനേഷ്യം അടക്കം തുറക്കാനുള്ള കാര്യത്തിലും തീരുമാനമായേക്കും.