അപകടകരമായ സാഹചര്യമെന്ന് ഇന്ത്യ; യുക്രൈനിൽ കുടുങ്ങിയത് 18,000ത്തോളം ഇന്ത്യക്കാർ

 

യുക്രൈനിൽ റഷ്യ ആക്രമണം തുടങ്ങിയത് അപകടകരമായ സാഹചര്യമെന്ന് ഇന്ത്യ. വൻ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. നയതന്ത്ര തലത്തിൽ സമാധാനപരമായി പ്രശ്‌നം പരിഹരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

18,000ത്തോളം ഇന്ത്യക്കാർ ഇപ്പോഴും യുക്രൈനിലുണ്ടെന്നാണ് വിവരം. ഇവരെ തിരിച്ചെത്തിക്കാനുള്ള നീക്കങ്ങൾക്കും തിരിച്ചടി ലഭിച്ചിട്ടുണ്ട്. യുദ്ധമാരംഭിച്ചതിന് പിന്നാലെ വിമാനത്താവളങ്ങളൊക്കെ യുക്രൈൻ അടച്ചിട്ടിരിക്കുകയാണ്.

മലയാളികൾ ഉൾപ്പെടെയുള്ള നൂറുകണക്കിനാളുകളാണ് തലസ്ഥാനമായ കീവിൽ ഉള്ളത്. കീവിൽ റഷ്യ നടത്തുന്ന വ്യോമാക്രമണം മലയാളി വിദ്യാർഥികളാണ് കേരളത്തിലെ ടെലിവിഷനുകൾക്ക് നൽകുന്നത്.

ഇന്ത്യൻ സമയം ഇന്ന് പുലർച്ചെയാണ് റഷ്യ യുക്രൈനിൽ ആക്രമണം ആരംഭിച്ചത്. ഇതിന് പിന്നാലെ കീവ് വിമാനത്താവളം യുക്രൈൻ ഒഴിപ്പിച്ചു.