യുക്രൈനിലെ ഖർകീവിൽ മലയാളി വിദ്യാർഥികൾ താമസിക്കുന്ന ഹോസ്റ്റലിന് സമീപത്ത് സ്‌ഫോടനം

യുക്രൈനിലെ ഖർകീവിൽ മലയാളി വിദ്യാർഥികൾ താമസിക്കുന്ന ഹോസ്റ്റലിന് സമീപം സ്‌ഫോടനം നടന്നതായി റിപ്പോർട്ട്. 13 മലയാളി വിദ്യാർഥികളാണ് ഹോസ്റ്റലിലുള്ളത്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം നടക്കുകയാണ്

വിദ്യാർഥികൾ സൈന്യത്തിന്റെ സഹായം അഭ്യർഥിച്ചിട്ടുണ്ട്. സൈനിക സഹായം ഉടൻ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാർഥികളും കേരളത്തിലുള്ള ബന്ധുക്കളും.  യുക്രൈനിൽ മാത്രം ഇരുപതിനായിരത്തോളം ഇന്ത്യക്കാർ കുടുങ്ങിയതായാണ് വിവരം. ഇതിൽ ആയിരങ്ങൾ തലസ്ഥാനമായ കീവിലാണ്

ഇരുന്നൂറോളം പേരെ മാത്രമാണ് യുക്രൈനിൽ നിന്ന് തിരികെ എത്തിക്കാനായിട്ടുള്ളത്. ഇന്ത്യക്കാരെ കൊണ്ടുവരാനായി പോയ എയർ ഇന്ത്യയുടെ രണ്ട് വിമാനങ്ങൾ യുദ്ധം ആരംഭിച്ചതിന് പിന്നാലെ യാത്ര പകുതിവെച്ച് മതിയാക്കിയിരുന്നു. യുക്രൈനിൽ വിമാനത്താവളങ്ങളൊക്കെ അടച്ചിട്ടിരിക്കുകയാണ്.