തലയോലപറമ്പിൽ ആക്രി കടയിൽ വൻ തീപിടിത്തം; മൂന്ന് പേർക്ക് പരുക്ക്

 

കോട്ടയം തലയോലപറമ്പ് ചന്തക്ക് സമീപം പഴയ വാഹനങ്ങൾ സൂക്ഷിച്ചിരുന്ന ആക്രിക്കടയിൽ വൻ തീടിപിത്തം. അപകടത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 9.10 ഓടു കൂടിയാണ് തീപിടിത്തമുണ്ടായത്.

വാഹനം പൊളിക്കാൻ നിന്ന ബീഹാർ സ്വദേശികളായ ശർവൻ, രാജ്കുമാർ, അഭിജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. ഫയർഫോഴ്‌സും പോലിസും നാട്ടുകാരും ചേർന്ന് തീ അണച്ചു. പൊളിച്ചു കൊണ്ടിരുന്ന വാഹനത്തിൻറെ ഡീസൽ ടാങ്ക് വെൽഡിങ് സ്പാർക്ക് മൂലം തീപിടിച്ചതാണ് അപകട കാരണം.