തൃശ്ശൂരിൽ കിടക്ക നിർമാണ കമ്പനിയിൽ തീപിടിത്തം; നാല് തൊഴിലാളികൾക്ക് പരുക്ക്

 

തൃശ്ശൂർ വേലൂരിൽ തീപിടിത്തം. ചുങ്കത്ത് പ്രവർത്തിക്കുന്ന കിടക്ക നിർമാണ കമ്പനിയിലാണ് തിപിടിത്തമുണ്ടായത്. ഇന്ന് പുലർച്ചെയാണ് അഗ്‌നി ബാധ ഉണ്ടായത്. ഫയർ ഫോഴ്സ് എത്തി തീ അണച്ചു. നാല് ഇതരസംസ്ഥാന തൊഴിലാളികൾക്ക് പൊള്ളലേറ്റിട്ടുണ്ട്.

ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് സാരമുള്ളതല്ല. ഷോർട്ട് സർക്യൂട്ട് ആണ് അഗ്‌നിബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.