തിരുവനന്തപുരം കൊച്ചുവേളിയിൽ പൂട്ടിക്കിടക്കുന്ന ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ കമ്പനിയിൽ കയറ്റിറക്ക് തൊഴിലാളി ആത്മഹത്യ ചെയ്ത നിലയി. വേളി മാധവപുരം സ്വദേശി പ്രഫുല്ല കുമാറാണ്(50) തൂങ്ങിമരിച്ചത്.
രാവിലെ സമരത്തിനെത്തിയ തൊഴിലാളികളാണ് പ്രഫുല്ലകുമാറിന്റെ മൃതദേഹം കണ്ടത്. കഴിഞ്ഞ 145 ദിവസമായി കമ്പനി പൂട്ടിയിട്ടിരിക്കുകയാണ്. അന്ന് മുതൽ തൊഴിലാളികൾ സമരത്തിലാണ്.പ്രഫുല്ലകുമാർ ഇന്നലെയും സമരപന്തലിലുണ്ടായിരുന്നു. പട്ടിണി മൂലമാണ് പ്രഫുല്ലകുമാർ ആത്മഹത്യ ചെയ്തതെന്ന് തൊഴിലാളികൾ പറയുന്നു. കലക്ടർ എത്താതെ മൃതദേഹം മാറ്റാനാകില്ലെന്ന് തൊഴിലാളികൾ അറിയിച്ചു. ഇവർ ഇവിടെ മൃതദേഹവുമായി പ്രതിഷേധിക്കുകയാണ്.