സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്റെ ഡ്രൈ റൺ ആരംഭിച്ചു

സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്റെ ഡ്രൈ റൺ ആരംഭിച്ച. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിലെ തെരഞ്ഞെടുത്ത ആശുപത്രികളിൽ രാവിലെ പതിനൊന്ന് മണി വരെയാണ് ഡ്രൈ റൺ നടക്കുന്നത്.

തലസ്ഥാനത്ത് പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, പേരൂർക്കട ജില്ലാ മാതൃകാശുപത്രി, കിംസ് ആശുപത്രി എന്നിവിടങ്ങളിലാണ് ഡ്രൈ റൺ നടക്കുന്നത്. ഇടുക്കിയിൽ വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രം, പാലക്കാട് നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രം, വയനാട് കുറുക്കാമൂല പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ഡ്രൈ റൺ

25 ആരോഗ്യപ്രവർത്തകർ വീതം ഡ്രൈ റണ്ണിൽ പങ്കെടുക്കുന്നു. പേരൂർക്കടയിൽ ആരോഗ്യമന്ത്രി കെ കെ ശൈലജ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി. വാക്‌സിൻ വിതരണത്തിന് സംസ്ഥാനം സജ്ജമാണെന്ന് മന്ത്രി വ്യക്തമാക്കി.