ഓക്‌സ്‌ഫോർഡിന്റെ കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവിഷീൽഡിന്റെ ഡ്രൈ റൺ ഇന്ന് നാല് സംസ്ഥാനങ്ങളിൽ നടക്കു. പഞ്ചാബ്, അസം, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കുത്തിവെപ്പിന്റെ ഡ്രൈ റൺ നടക്കുക.
ഓരോ സംസ്ഥാനത്തെ രണ്ട് ജില്ലകളിലും അഞ്ച് വ്യത്യസ്ത കുത്തിവെപ്പ് കേന്ദ്രങ്ങളിലുമാണ് ഡ്രൈ റൺ നടക്കുക വാക്‌സിന് ഒരാഴ്ചക്കുള്ളിൽ അനുമതി നൽകുമെന്നാണ് റിപ്പോർട്ട്. പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ടാണ് കൊവിഷീൽ വാക്‌സിൻ നിർമിക്കുന്നത്. വാക്‌സിനുമായി ബന്ധപ്പെട്ട് നൽകിയ വിവരങ്ങൾ തൃപ്തികരമാണെന്ന് അധികൃതർ വിലയിരുത്തി
വാക്‌സിന് വേണ്ടിയുള്ള ശീതീകരണ സംവിധാനം അടക്കമുള്ളവ പരിശോധനക്ക് വിധേയമാക്കുകയാണ്. എന്തെങ്കിലും പ്രതികൂല സാഹചര്യമുണ്ടായാൽ നേരിടേണ്ടത് എങ്ങനെ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഡ്രൈ റണ്ണിൽ നിരീക്ഷിക്കും.