Headlines

കന്നഡ നടിയും റേഡിയോ ജോക്കിയുമായ രചന അന്തരിച്ചു

 

കന്നഡ നടിയും റേഡിയോ ജോക്കിയുമായിരുന്ന രചന അന്തരിച്ചു. 39 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ബംഗളൂരുവിലെ വസതിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

റേഡിയോ ജോക്കിയായാണ് രചന കരിയിൽ ആരംഭിക്കുന്നത്. ഏറെ പ്രേക്ഷക പ്രീതി ലഭിച്ച ജോക്കിയായിരുന്നു അവർ. പിന്നീട് സിനിമകളിലും തിരക്കേറി. രക്ഷിത് ഷെട്ടി നായകനായ സിംപിൾ ആഗി ലവ് സ്റ്റോറിയിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. രചനയുടെ വിയോഗത്തിൽ കന്നഡ താരങ്ങൾ അനുശോചിച്ചു.