കന്നഡ സൂപ്പർ സ്റ്റാർ പുനീത് രാജ്കുമാർ അന്തരിച്ചു

 

കന്നഡ സൂപ്പർ സ്റ്റാർ പുനീത് രാജ്കുമാർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഗുരുതരമായ അവസ്ഥയിലായിരുന്നു പുനീതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

താരം ജിമ്മിൽ വ്യായാമത്തിൽ ഏർപ്പെട്ടിരുന്നപ്പോൾ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിഹാസ നടൻ രാജ്കുമാറിന്റെ മകനായ പുനീത് രാജ്കുമാർ കന്നഡ ചലച്ചിത്ര ലോകത്തെ ഏറ്റവും തിരക്കുള്ള നായകനാണ്. പുനീതിന്റെ പേഴ്സണൽ മാനേജർ സതീഷാണ് മരണ വാർത്ത സ്ഥിരീകരിച്ചത്. പുനീതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് അറിഞ്ഞ് കന്നഡ മുഖ്യമന്ത്രി ബസവരാജ് എസ് ബൊമ്മെ നേരിട്ട് എത്തിയിരുന്നു.

അപ്പു എന്ന് ആരാധകർ സ്‌നേഹത്തോടെ വിളിക്കുന്ന പുനീത് ബാലതാരമായാണ് സിനിമയിലെത്തിയത്.