കൊവിഡ് പരത്തുമോ സ്കൂൾ തുറക്കൽ
സ്കൂൾ തുറക്കുന്നത് മാതാപിതാക്കൾക്കും മക്കൾക്കും ഒരുപോലെ ആഘോഷമായിരുന്നു ഒന്നര വർഷം മുമ്പു വരെ. എന്നാലിപ്പോൾ കേരളത്തിലെ മാതാപിതാക്കളുടെ നെഞ്ചിടിപ്പ് കൂടുകയാണ്. കുഞ്ഞുങ്ങൾ ക്ലാസിൽ പോകാൻ ആർത്തുല്ലസിച്ചു കാത്തിരിക്കുമ്പോൾ മാതാപിതാക്കളുടെ ആധിയും സമാന്തരമായി വർധിക്കുന്നതിന് കാരണം മറ്റൊന്നുമല്ല. കുട്ടികളെ സ്കൂളിലയക്കാൻ വേണ്ടത്ര ആരോഗ്യപരമായ അന്തരീക്ഷം കേരളത്തിനിപ്പോഴുണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ഇല്ലാത്തതാണത്. അയൽസംസ്ഥാനങ്ങളായ കർണാടകത്തിലും തമിഴ്നാട്ടിലും സ്കൂൾ തുറന്നു കേവലം രണ്ടാഴ്ചയ്ക്കുള്ളിൽ നൂറു കണക്കിനു കുട്ടികൾക്കാണ് കോവിഡ് പോസിറ്റീവായത്. ബംഗളൂരുവിൽ മാത്രം 242 കുട്ടികളിലാണ് കൊവിഡ്…