വെള്ളക്കെട്ടില്‍ വീണ നാല് വയസുകാരനും രക്ഷിക്കാന്‍ ശ്രമിച്ച സഹോദരിയും മുങ്ങിമരിച്ചു

 

മലപ്പുറം: വള്ളുവമ്പ്രത്ത് ചെങ്കല്‍ ക്വാറിയില്‍ വെള്ളക്കെട്ടില്‍ വീണ നാല് വയസുകാരനും രക്ഷിക്കാനിറങ്ങിയ 15കാരിയും മുങ്ങിമരിച്ചു. ഇരുവരും സഹോദരങ്ങളുടെ മക്കളാണ്. മണിപ്പറമ്പ് ചെമ്പോക്കടവ് സ്വദേശിയായ രാജന്റെ മകള്‍ അര്‍ച്ചന, രാജന്റെ സഹോദരനായ വിനോദിന്റെ മകന്‍ ആദില്‍ ദേവ് എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ആദില്‍ ദേവ് അബദ്ധത്തില്‍ വീടിന് സമീപമുള്ള ചെങ്കല്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ വീഴുകയായിരുന്നു. ഇത് കണ്ട അര്‍ച്ചന ആദിലിനെ രക്ഷിക്കാനായി വെള്ളത്തിലേക്കിറങ്ങിയപ്പോള്‍ മുങ്ങിപ്പോവുകയായിരുന്നു. അപകട സമയത്ത് മറ്റാരും ക്വാറിക്ക് സമീപമുണ്ടായിരുന്നില്ല. കുട്ടികളുടെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.