കന്നഡ നടിയും എഴുത്തുകാരിയുമായ ഛൈത്ര ആത്മഹത്യാശ്രമത്തെ തുടർന്ന് ചികിത്സയിൽ

 

കന്നഡ നടിയും എഴുത്തുകാരിയുമായ ഛൈത്ര കുട്ടൂർ ആത്മഹത്യാശ്രമത്തെ തുടർന്ന് ചികിത്സയിൽ. കീടനാശിനി കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഛൈത്രയെ കുടുംബാംഗങ്ങൾ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഛൈത്ര അപകടനില തരണം ചെയ്തിട്ടുണ്ട്.

ഏതാനും നാളുകൾക്ക് മുമ്പാണ് ഛൈത്രയുടെ വിവാഹം കഴിഞ്ഞത്. മധ്യപ്രദേശ് സ്വദേശിയായ നാഗാർജുനയാണ് ഭർത്താവ്. കുടുംബപ്രശ്‌നങ്ങളാണ് ആത്മഹത്യാശ്രമത്തിലേക്ക് നയിച്ചതെന്ന് സംശയിക്കുന്നു