വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർഥി വീണ എസ് നായരുടെ പോസ്റ്ററുകൾ ആക്രി കടയിൽ കണ്ടെത്തിയ സംഭവത്തിൽ പാർട്ടി തലത്തിൽ അന്വേഷണം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പരിമിതമായ സാഹചര്യത്തിൽ നടത്തിയ പോരാട്ടമായിരുന്നു തെരഞ്ഞെടുപ്പ്. വനിതാ സ്ഥാനാർഥികൾ ഉൾപ്പെടെയുള്ളവർ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നുണ്ട്
പോസ്റ്റർ ആക്രി കടയിൽ വിൽക്കാൻ കൊടുത്ത സംഭവം അംഗീകരിക്കാൻ സാധിക്കില്ല. സംഭവത്തെ കുറിച്ച് സ്ഥാനാർഥിയുമായി സംസാരിച്ചു. വിഷയം പരിശോധിക്കാൻ കെപിസിസി നേതൃത്വത്തിൽ അന്വേഷണ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പരാമവധി വേഗത്തിൽ അന്വേഷണം നടത്തും. ഇത് ഒറ്റപ്പെട്ട സംഭവമാണോ ആർക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യവും അന്വേഷിക്കുമെന്ന് മുല്ലപ്പള്ളി പറഞ്ഞു.