കേരളത്തിൽ നിന്നുള്ളവർക്ക് പരിശോധന കർശനമാക്കി കർണാടക; വിദ്യാർഥികൾക്ക് നിർബന്ധിത ക്വാറന്റൈൻ

 

കേരളത്തിൽ നിന്നുള്ളവർക്ക് പരിശോധന കർശനമാക്കി കർണാടക. കൂടുതൽ മലയാളി വിദ്യാർഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് നടപടി. കേരള അതിർത്തികളിൽ കൂടുതൽ പോലീസിനെ വിന്യസിച്ചു. കേരളത്തിൽ നിന്നെത്തുന്നവർക്ക് കൊവിഡില്ലാ സർട്ടിഫിക്കറ്റ് നിർബന്ധമാണ്

വിദ്യാർഥികൾക്ക് രണ്ടാഴ്ച ക്വാറന്റൈൻ വേണം. പതിനാറാം ദിവസം കൊവിഡ് പരിശോധന നടത്തി മാത്രമേ ക്ലാസിലേക്ക് പ്രവേശനം അനുവദിക്കൂ. ബംഗളൂരു നഴ്‌സിംഗ് കോളജുകളിലടക്കം കൂടുതൽ മലയാളി വിദ്യാർഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി

അതേസമയം ബംഗളൂരുവിലെത്തിയ രണ്ട് ആഫ്രിക്കൻ സ്വദേശികൾക്ക് കൊവിഡ് സ്ഥിരീകരിച്ചത് ആശങ്കക്ക് ഇടയാക്കിയിരുന്നു. പരിശോധനയിൽ ഇവർക്ക് ഒമിക്രോൺ വകഭേദമല്ലെന്ന് കണ്ടെത്തി. ഡെൽറ്റ വകഭേദമാണ് ഇവരിൽ കണ്ടെത്തിയത്.