രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8774 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 621 മരണങ്ങളും ഒരു ദിവസത്തിനിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ കേസുകളുടെ എണ്ണം 3,45,72,523 ആയി ഉയർന്നു.
രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത് 4,68,554 പേരാണ്. നിലവിൽ 1,05,691 പേരാണ് ചികിത്സയിൽ കഴിയുന്നത്. പുതിയ കൊറോണ വൈറസ് അണുബാധകളുടെ പ്രതിദിന വർധനവ് 51 ദിവസങ്ങളിൽ 20,000 ത്തിൽ താഴെയാണ്.